കോഴിക്കോട്: കോവിഡ് ദുരിതത്തിൽ പ്രതിസന്ധിയിലകപ്പെട്ട ലോട്ടറി തൊഴിലാളികളെ സർക്കാർ സഹായിക്കാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് ഓൾകേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് (ഐഎൻടിയുസി) പട്ടിണി സമരം നടത്തും. 20 ദിവസമായി തൊഴിലില്ലാതായ ലോട്ടറി തൊഴിലാളികളും, കുടുംബങ്ങളും പട്ടിണിയിലാണ്. അടിയന്തിരമായി 5000 രൂപ അനുവദിക്കണം. ലോട്ടറി വിൽപ്പന പുനരാരംഭിക്കുമ്പോൾ ആയ്യായിരം രൂപയുടെ ടിക്കറ്റും അനുവദിക്കണം. ഓൺലൈൻ ആയി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, പി.പി.ഡാന്റസ്, കെ.എം.ശ്രീധരൻ, എം.സി.തോമസ്, ഒ.ബി.രാജേഷ്, ജിൻസ് മാത്യു, കെ.കനകൻ, എ.രാമദാസ്, അനിൽ ആനിക്കാട്, കെ.ആർ.സജീവൻ, കെ.ദേവദാസ്, എം.നാഗൂർകി, വേണു പഞ്ചവടി, ചവറ ഹരീഷ്, കെ.പി.സോമസുന്ദരം, ടി.എം. വാസുദേവൻ നായർ, ഗീത പുളിക്കൻ, കെ.സി.രാജു സംസാരിച്ചു.