കോഴിക്കോട്: കേരള കാമരാജ് കോൺഗ്രസ്സ് എൻ.സി.എ. മുന്നണി വിടാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകിയില്ല. മുന്നണി സംവിധാനം ഉൾക്കൊള്ളാനുള്ള മനസ്സ് എൻ.സി.എ ഭാരവാഹികൾക്കില്ല. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി. എഫുമായി ചേർന്ന് പ്രവർത്തിക്കാനും, പിണറായി സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്താനും ശ്രമിക്കും. പാർട്ടി സംസ്ഥാന പ്രസിഡന്റായ വാണിപുരം ചന്ദ്രശേഖരൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാതെ താമര ചിഹ്നത്തിലാണ് കോവളത്ത് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ടിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. പത്ര സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി തിരുവള്ളൂർ മുരളി, ട്രഷറർ പുനലൂർ സലീം, ജി.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.