കോഴിക്കോട്: ശിവസേന സംസ്ഥാന പ്രസിഡന്റ് എം.എസ് ഭുവനചന്ദ്രന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ച് ഭാരതീയ ശിവസേന രൂപീകരിച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. 30 വർഷമായി ഇദ്ദേഹം സംസ്ഥാന പ്രസിഡന്റായി തുടരുകയാണ്. പാർട്ടിയിൽ ജനാധിപത്യമില്ല. സാമ്പത്തിക തിരിമറികളും നടന്നിട്ടുണ്ട്. ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയാണ്. ഭാരതീയ ശിവസേനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രഥമ ജില്ലാ സമ്മേളനം മെയ് 31ന് തിങ്കളാഴ്ച നടക്കും. സംസ്ഥാന പ്രസിഡന്റ് അനിൽ ദാമോദർ, ഓർഗനൈസിംഗ് സെക്രട്ടറി ദിലീപ് ചെറുവള്ളി, ജില്ലാ പ്രസിഡന്റ് എം.പി.ബാബുരാജ് കുന്ദമംഗലം, സജിത്ത് മാങ്കാവ്, അൻവർ സാദാത്ത് പങ്കെടുത്തു.