പുസ്തക പ്രകാശനം

കോഴിക്കോട്: എം.പി.മുസ്തഫൽ ഫൈസി രചിച്ച സമ്പൂർണ്ണ ഖുർആൻ വ്യഖ്യാനം, ത്രിമാന തീർത്ഥം എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനം 25ന് വ്യാഴം കാലത്ത് 10 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ വെച്ച് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർക്ക് നൽകി പ്രകാശനം ചെയ്യും. ഡോ.സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ അദ്ധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. പി.എം.സലീം അൻവരി മണ്ണാർക്കാട്ടും, ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പുസ്തകം പരിചയപ്പെടുത്തും. കെ.അബ്ദുറഹിമാൻ മുസ്ലിയാർ, ഡോ.ഹുസൈൻ രണ്ടത്താണി, കെ.എ.റഹ്മാൻ ഫൈസി, കെ.എസ്.എ തങ്ങൾ, കുട്ടിഹസ്സൻ ദാരിമി, നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ, ഡോ. താജുദ്ദീൻ വാഫി അൽ അസ്ഹരി, യു.മൊയ്തീൻകുട്ടിഹാജി, പി.കെ.മുഹമ്മദ്, അബൂബക്കർ കിഴിശ്ശേരി ആശംസകൾ നേരും. ഡോ.പി.ടി.അബ്ദുറഹിമാൻ സ്വാഗതം പറയും. ഒയാസീസ് ബുക്ക് ഹൗസ് ആണ് പ്രസാധകർ. പത്ര സമ്മേളനത്തിൽ ഡോ.പി.ടി.അബ്ദുറിമാൻ, അബൂബക്കർ മംഗലശ്ശേരി, കുട്ടി ഹസ്സൻ ദാരിമി, യു.മൊയ്തീൻകുട്ടി ഹാജി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *