കോഴിക്കോട്: ആരോഗ്യ മേഖലയിൽ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ രോഗികൾക്ക് എത്തിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി സൊലൈസ് മെഡികെയർ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി നൽകുന്ന ഹെൽത്ത് കാർഡിലൂടെ ചികിത്സാ ചിലവിൽ 10% മുതൽ 20%വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് സിഇഒ ഷീബ സയിദ് താഹ പറഞ്ഞു. ഹെൽത്ത് കാർഡ് എടുക്കുന്നവരുടെഡോക്ടർ അപ്പോയിൻമെന്റ് ബുക്ക് ചെയ്യൽ, ആംബുലൻസ്, ഫ്രീസർ, നഴ്‌സിങ് അസിറ്റന്റ്‌സ്, ടെലിമെഡിസിൻ, ബ്ലഡ് ബാങ്കിംഗ്, ബ്ലഡ് ഡൊണേഷൻ, ബൈസ്റ്റാന്റേഴ്‌സ് റൂം ബുക്കിംഗ് എന്നിവയെല്ലാം കമ്പനി ചെയ്യും. 24 ംമണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗി ആശുപത്രിയിലെത്തുന്നതിനു മുൻപ് രോഗിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മുൻകൂട്ടി ചെയ്യുന്നതാണ്. ഹൈലൈറ്റ് മാളിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കൊച്ചിയിലും, തിരുവനന്തപുരത്തും സേവനം ആരംഭിക്കും. സംസ്ഥാനത്തെ
എല്ലാ നഗരങ്ങളിലെയും ഹോസ്പിറ്റലുകളുമായി സഹകരിച്ച് മികച്ച സെവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കൺസൽട്ടന്റ് അജ്ഞലി റീമദേവ്, പിആർഒ ദീന ഇലിയാസ് എന്നിവർ പങ്കെടുത്തു. വെബ്‌സൈറ്റ് www.solace-medicare.org