കോഴിക്കോട്: നാല് പതിറ്റാണ്ട് മുമ്പ് സൗദി അറേബ്യയിലെ സാല സുലൈമാൻ ഇബ്രാഹിം റസൂദി എന്ന അറബിയുടെ ബദാന കമ്പനിയിൽ ജോലി ചെയ്തിരുന്നവരുടെ മൂന്നാമത് വാർഷിക സംഗമം 14ന് ഞായർ കാലത്ത് 9 മണിക്ക് ഗുജറാത്തി ഹാളിൽ നടക്കും. സിനിമാ നടൻ മാമുക്കോയ സംഗമം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഓട്ടാണി നാണു മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. നോർക്ക സെൻട്രൽ ഓഫീസർ അനീഷ്.ടി, കേരള പ്രവാസി ക്ഷേമനിധി ജില്ലാ ഓഫീസർ രാജേഷ്, രജനി.പി, അബ്ദുറഹിമാൻകുട്ടി, ഹംസ തച്ചംപൊയിൽ, എടച്ചോളി രാജൻ ആശംസകൾ നേരും.മുൻ പ്രസിഡന്റ് കെ.കെ.അബ്ദുറഹിമാൻ മാസ്റ്ററുടെ അനുസ്മരണ പ്രഭാഷണം ഹനീഫ വയനാട് നിർവ്വഹിക്കും. മിനി ഓർക്കസ്ട്രയും അരങ്ങേറും. സംസ്ഥാന ജന.സെക്രട്ടറി ടി.കെ.മമ്മദ് ഹാജി സ്വാഗതവും ട്രഷറർ സിദ്ദീക്ക് കോവൂർ നന്ദിയും പറയും.സംഘടന രൂപീകരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്ന് സംഘടനയുടെ പ്രസിഡന്റ് ഓട്ടാണി നാണു മാസ്റ്ററും ജന.സെക്രട്ടറി ടി.കെ മമ്മദ് ഹാജിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു