സൗജന്യ ചികിത്സയിൽ കൈകോർത്ത് ആസ്റ്റർ മിമ്‌സും, കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷനും

കോഴിക്കോട്: ആസ്റ്റർ മിമ്‌സിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന സൗജന്യ ചികിത്സാ പദ്ധതികളിൽ കാരുണ്യ സ്പർശം കെയർഫൗണ്ടേഷൻ പങ്കാളികളാകും. കാരുണ്യ സ്പർശത്തിലെ ഫാമിലി അംഗങ്ങൾക്ക് ഫാമിലി കാർഡ് അനുവദിക്കാൻ ധാരണയായി. രോഗം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സാ സഹായം നൽകാൻ 9847336622 എന്ന നമ്പറിൽ ഫൗണ്ടേഷൻ ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിൽ ആസ്റ്റർ മിമ്‌സ് സിഇഒ ഫർഹാൻ യാസിൻ, ഭാരവാഹികളായ അബ്ദുൽ അസീസ് മഞ്ചേരി, അഷ്‌റഫ് ബാലുശ്ശേരി, മിർസാദ്-മാനേജർ ഓപ്പറേഷൻസ് ആസ്റ്റർ മിമ്‌സ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *