സിറ്റി സെന്റ് ജോസഫ്‌സ് തീർത്ഥാടന ദേവാലയത്തിൽ തിരുനാൾ

കോഴിക്കോട്: വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് സിറ്റി സെന്റ് ജോസഫ് തീർത്ഥാടന ദേവാലയത്തിൽ വികാരി ഫാ.ജിജു പള്ളിപ്പറമ്പിൽ ഇന്ന് വൈകിട്ട് 5.30ന് കൊടിയേറ്റും. എല്ലാ ദിവസവും വൈകിട്ട് 5.30നാണ് തിരുനാൾ ദിവ്യബലി. 14ന് വികാരി ജനറൽ മോൺ ഡോ.ജെൻസൻ പുത്തൻ വീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. 18ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് ഫാ.ഡോ.അലോഷ്യസ് കുളങ്ങര മുഖ്യകാർമികത്വം വഹിക്കും. വാഹന വെഞ്ചരിപ്പ്, നഗരം ചുറ്റി ദിവ്യകാരുണ്യ വാഹന പ്രദക്ഷിണം എന്നിവ അന്നുണ്ടാകും.
19ന് രാവിലെയും വൈകിട്ടും നേർച്ച പായ്ക്കറ്റും പായസവും ഉണ്ടായിരിക്കും. വൈകിട്ട് സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. 20ന് രാവിലെ 6.45ന്റെ കൃതജ്ഞതാ ദിവ്യ ബലിയോടെ തിരുനാൾ കൊടിയിറങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *