കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെൽഫൈ പെയ്ൻ ആന്റ് സ്‌പോർട്‌സ് ക്ലിനിക് മാർച്ച് 6നു ഈ വർഷത്തെ വനിതാ ദിന സന്ദേശം #Choose To Challenge ഉൾക്കൊണ്ട് 4 പ്രഗത്ഭ വനിതകളെ ആദരിക്കും. ജെഡിടി കോളേജിലെ അധ്യാപകരായ ജിമി ജോൺ, സുമി ജോൺ, കലാകാരിയും, പാട്ടുകാരിയും, മികച്ച മോട്ടിവേഷൻ സ്പീക്കറും ആയ നൂറ ജലീല, സാമൂഹിക സേവനത്തിലൂടെയും മറ്റും വനിതകൾക്ക് ഉത്തമ മാതൃകയായ അനിത സത്യൻ (അന്തരിച്ച ഫുട്‌ബോൾ താരം വിപി സത്യന്റെ ഭാര്യ) എന്നിവരെയാണ് ആദരിക്കുന്നത്. മാർച്ച് 10 മുതൽ ആരംഭിക്കുന്ന വെൽഫൈയുടെ ഫിസിക്കൽ ഹെൽത്ത് ചെക്കപ്പ് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. നാല് വനിതകൾക്കും അവർ തിരഞ്ഞെടുക്കുന്ന ഏറ്റവും ആവശ്യക്കാരായ നിർദ്ധനരായ രോഗികൾക്ക് നൽകാനായി 12000 രൂപയുടെ ട്രീറ്റമെന്റ് കൂപ്പണും നൽകും. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യക്ഷമത കണ്ടെത്തുന്നതിനും ഘടനാപരവും പ്രവർത്തനപരവുമായ ബയോമെക്കാനിക്കൽ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിനുമുളള ആധുനിക പരശോധനയാണ് ഫിസിക്കൽ ഹെൽത്ത് ചെക്കപ്പ്. ഇതിന് 699 രൂപയാണ്.
For sportsperson,athlets, Govt. Employees – 499 Rs.
Cardiac Checkup – 1999Rs.