കോഴിക്കോട്: കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ മാത്രമേ കേരള ജനതയുടെ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് കേരളത്തിൽ സമഗ്ര വികസനം ഉറപ്പാക്കാൻ സാധിക്കൂവെന്ന് സംസ്ഥാന പ്രസിഡന്റ് സുധീർ.ജി.കൊല്ലറ പറഞ്ഞു. ഭരണത്തുടർച്ച അവകാശപ്പെടുന്ന എൽഡിഎഫ് ഇപ്പോൾ ആരുടേയും പിന്തുണ ചോദിച്ചു നടക്കുന്ന രീതിയാണ്. ജനതാദളിൽ നിന്നും പിരിച്ചുവിടപ്പെട്ട പ്രസിഡന്റിന്റെ പിന്തുണവരെ സ്വീകരിച്ചു നടക്കുന്ന എൽ ഡി എഫ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്നും സുരേന്ദ്രൻ കക്കോടി, ദിലീപ് കുമാർ.പി.ജി, ഷൺമുഖദാസ് കെ.എസ്സ്. വിജയൻ താനാളിൽ, ഷാജി പന്നിയങ്കര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.