ഓൾ കേരള നൃത്ത നാടക അസോസിയേഷൻ ജില്ലാ സമ്മേളനം 28ന്

കോഴിക്കോട്: ഓൾ കേരള നൃത്ത നാടക അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി 28ന് ഞായർ കെ.ജി.ഹർഷൻ നഗറിൽ (കുന്ദമംഗലം ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയം) നടക്കും. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുന്ദരൻ കല്ലായി, കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ, ഒ.പി.ഷജിൽ സിന്ധു എന്നിവർക്ക് പുരസ്‌ക്കാരം നൽകും. തുടർന്ന് മുതിർന്ന കലാകാരന്മാരെ ആദരിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ നൃത്ത കലാകാരന്മാരെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് മറ്റ് പരിപാടികൾക്ക് അനുമതി നൽകുമ്പോൾ നൃത്ത പരിപാടികൾക്ക് അനുമതി നൽകാത്തത് നീതിനിഷേധമാണ്. സംഗീത നാടക അക്കാദമി ഭരണ സമിതിയിൽ നൃത്ത നാടക രംഗത്തെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. അനീഷ് നാട്യാലയ, ബാബുജി കോഴിക്കോട്, എം.പി.പി.രാജ്, ഷജിൽ.പി.സിന്ധു പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *