കോഴിക്കോട് : ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ഇലക്ഷൻ ജനറൽ ബോഡി യോഗത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കായിക താരങ്ങളുടെ ഈ വർഷത്തെ അവസരങ്ങൾ നഷ്ടപെടാതിരിക്കാൻ ഈ വർഷത്തെ ചാമ്പ്യൻഷിപ്പുകൾ ഗവൺമെന്റിന്റെ അനുവാദം ലഭ്യമായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ജനുവരി അവസാനത്തോടെ തുടങ്ങുവാൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചു. അതനനുസരിച്ച് സംസ്ഥാന, ജില്ലാ മത്സരങ്ങൾ നടത്തുന്നതാണ്. കായിക താരങ്ങൾ ഒന്നിച്ച് കൂട്ടം കൂടാതിരിക്കുവാൻ ത്രോ, ജംസ്, ഓട്ടം, ദീർഘദൂരഓട്ടം ഇനങ്ങൾ വ്യത്യസ്ഥ ദിവസങ്ങളിലായിട്ട് നടത്തും. 2020-24 വർഷങ്ങളിലെ പുതിയ ഭാരവാഹികളായി മെഹറൂഫ് മണലൊടി (പ്രസിഡന്റ്) വി.കെ തങ്കച്ചൻ കെ.എം ജോസഫ് ( ട്രഷറർ) ഹർഷകുമാർ.കെ സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രതിനിധികൾ ടി.എം അബ്ദുറഹിമാൻ, വി.കെ തങ്കച്ചൻ, മോളി ഹസൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി : അജനചന്ദ്രൻ പി.എ, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികൾ : മെഹറൂഫ് മണലൊടി, വി.കെ തങ്കച്ചൻ, രാജീവ് പി, വൈസ് പ്രസിഡന്റ്മാർ : ഇബ്രാഹിം ചീനിക്ക, അഗസ്റ്റ്‌സ് പി.ജെ, അബ്ദുൾ മജീദ്, ടി.എച്ച് കെ.പ്രമീള, ജോ.സെക്രട്ടറിമാർ : പി.ടി അബ്ദുൾ അസീസ്, ജോണി ജി.എം, കെ.നസീർ, ടോമി ചെറിയാൻ, സാമ്പിറ വി.കെ എന്നിവരെയും തിരഞ്ഞെടുത്തു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാനും, അതിൽ നിന്ന് നല്ല കായിക താരങ്ങളെ കണ്ടെത്തുവാനും അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 7 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന കിഡ്‌സ് അത്‌ലറ്റിക്‌സ് പ്രോഗ്രാം, അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയിൽ മുഴുവൻ സി.ബിഎസ്.സി സ്‌കൂളുകളിൽ തുടങ്ങുന്നതിനും അവരെ പരിശീലിപ്പിക്കുന്ന കായിക അദ്ധ്യാപകർക്കും കോച്ചുകൾക്കും പ്രത്യേക പരിശീലനങ്ങൾ നൽകുന്നതിനും, എല്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡിലും മാസ്‌റ്റേഴ്‌സ് വാക്കിംഗ് ക്ലബ്ബുകളും, യുവജന സ്‌പോർട്‌സ് ക്ലബ്ബുകളും തുടങ്ങുന്നതിന് തീരുമാനിച്ചു. അന്തർ ദേശീയ കായിക താരവും, ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷൻ ജോ.സെക്രട്ടറിയുമായിരുന്ന വി.വി വിനോദിന്റെ ഓർമ്മ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ മെമ്മോറിയൽ ആയി നടത്തുവാൻ തീരുമാനിച്ചു. ഈ വർഷം മുതൽ അത്‌ലറ്റിക്‌സ് ഏറ്റവും കൂടുതൽ പ്രമോട്ടു ചെയ്യുന്ന ദ്യശ്യ, പത്ര മാധ്യമ അവാർഡ് നൽകും. യോഗത്തിൽ സ്‌പോർട്‌സ് കൗൺസിൽ അംഗവും, ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ടി.എം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ തങ്കച്ചൻ സ്വാഗതവും പറഞ്ഞു. മെഹറൂഫ് മണലൊടി, സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ ഒബ്‌സർവറും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുമായ ഡോ.സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവർ പി.ടി അഗസ്റ്റ്യൻ അജന ചന്ദ്രൻ, പി.എ എ.കെ മുഹമ്മദ് അഷറഫ്, രാജീവൻ പി.ഹർഷകുമാർ.കെ, കെ.എം ജോസഫ് സംസാരിച്ചു. മെഹറൂഫ് മണലൊടി, ടി.എം അബ്ദുറഹിമാൻ, വി.കെ തങ്കച്ചൻ. കെ.എം ജോസഫ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.