ചെറുകിട കച്ചവടക്കാരെ ശാക്തീകരിക്കാൻ വരുന്നു സ്ലാഷ് ആപ്പ്

കോഴിക്കോട് : രാജ്യത്തെ റീട്ടെയിൽ കച്ചവടക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ലാഷ് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. മലബാർ പാലസിൽ നടന്ന ചടങ്ങിൽ സ്ലാഷിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇ-കൊമേഴ്‌സ് ഭീമന്മാരുടെ കടന്നു കയറ്റത്തിൽ രാജ്യത്തെ റീട്ടെയിൽ വ്യാപാരികളുടെ നിലനിൽപ്പ് ഭീഷണിയിലാണെന്നും റീട്ടെയിൽ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ഇ-കൊമേഴ്‌സ് രംഗത്തേക്ക് കൈപിടിച്ചുകൊണ്ടു വരികയും ശാക്തീകരിക്കുകയുമാണ് സ്ലാഷ് ആപ്പിന്റെ ലക്ഷ്യമെന്ന് ഡയറക്ടർമാരായ ദിനേഷ് പാറൂർ, ഗീതു രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ആറ് യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പാണ് സ്ലാഷ്. ആദ്യഘട്ടമായി ദക്ഷിണേന്ത്യയിലെ റീട്ടെയ്ൽ വ്യാപാരികളെ കോർത്തിണക്കിയുള്ള ശ്യംഖയാണ് ഒരുക്കുന്നത്. ആപ്പിൽ പ്രവേശിച്ചാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സിറ്റിയിലെ അല്ലെങ്കിൽ ഗ്രാമത്തിലെ ഷോപ്പുകൾ, അവിടെ ലഭ്യമായിരിക്കുന്ന ഉത്പ്പന്നങ്ങൾ, ഓഫറുകൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് കാണാനാവും. തദ്ദേശീയരായ കച്ചവടക്കാർ മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ ഈ ഓഫറുകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ചാലകങ്ങൾ അവർക്കില്ല. ഇതിനു പരിഹാരമായി തദ്ദേശീയരായ വ്യാപാരികൾ നൽകുന്ന ഓഫറുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി നാട്ടിൽ കച്ചവടം വർധിപ്പിക്കുകയുമാണ് സ്ലാഷ് ലക്ഷ്യമാക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ മാർക്കറ്റിംഗ് മേരി സ്‌റ്റെഫി, ഡയറക്ടർ പബ്ലിക് റിലേഷൻസ് സഫ സിദ്ധിഖ്  പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *