കോഴിക്കോട് : കോഴിക്കോട് താലൂക്ക് സഹകരണ കാർഷികോൽപാദന സംസ്‌ക്കരണ വിപണന സംഘത്തിൽ നിക്ഷേപം നടത്തിയ പണം തിരികെ ലഭിക്കണമെന്ന് നിക്ഷേപകരുടെ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2018 സെപ്തംബർ മാസം പലിശ സഹിതം തിരികെ തരാമെന്ന് സംഘം ലെറ്റർ പാഡിൽ ബന്ധപ്പെട്ടവർ രേഖാമൂലം ഉറപ്പ് നൽകിയതാണ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) കോഴിക്കാടോ, ജോയന്റ് രജിസ്ട്രാർ എന്നിവർക്കും പരാതി നൽകിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടാക്കാൻ സഹകരണ സവകുപ്പ് തയ്യാറായിട്ടില്ലെന്നവർ പറഞ്ഞു. സിറ്റി വനിതാ സൊസൈറ്റി, മറ്റ് മൂന്ന് സംഘങ്ങൾ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും കോടികൾ ഭരണ സമിതി വായ്പയെടുത്തിട്ടുണ്ട്. 150ഓളം പേരുടെ കോടിക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും. വാർത്താ സമ്മേളനത്തിൽ വിഷ്ണുമോഹൻ, പ്രദീപ് കുമാർ, നിതിൻ പങ്കെടുത്തു.