കോഴിക്കോട് : റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI)യുടെ അംഗീകാരമില്ലാതെ കേരള സർക്കാർ വൊക്കേഷണൽ ഹയർസെക്കന്ററി എഡ്യൂക്കേഷൻ (വിഎച്ച്എസ്ഇ) സ്‌കൂളുകളിൽ സ്പീച്ച് ഓഡിയോതെറാപ്പി കോഴ്‌സ് നടത്തുന്നത് തെറ്റായ നടപടിയാണെന്ന് ഇന്ത്യൻ സ്പീച്ച് ലാഗ്വോജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ കേരള സ്‌റ്റേറ്റ് ഭാരവാഹികൾ പറഞ്ഞു. ഈ കോഴ്‌സിന് പഠിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോഴ്‌സുകളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. എന്നാൽ സർക്കാറിന്റെ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി മതിയെന്ന നിലപാടാണുള്ളത്. ആർഡിഐയുടെ അംഗീകാരത്തോടെ കോഴ്‌സുകൾ നടത്തുകയോ, അംഗീകാരമില്ലാത്ത കോഴ്‌സുകൾ നിർത്തിവെക്കുകയോ ചെയ്യണമെന്നവർ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജാബിർ, പി.എം ആൽബിൻ ജോണി, അഭിജിത്ത്.പി, മഷ്ഹൂദ് ടി.പി പങ്കെടുത്തു.