വി.പി സിംഗ് അനുസ്മരണം

കോഴിക്കോട് : ജനതാദൾ നേതാവും, മുൻ പ്രധാനമന്ത്രിയുമായിരുന്ന വി.പി സിംഗിനെ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി ചരമവാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരിച്ചു. ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്ക് വേണ്ടി രാജ്യത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുവാൻ ആർജ്ജവം കാണിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം മുൻ മന്ത്രി സി.കെ നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി ആസാദ്, കാഞ്ഞിക്കാവ് കുഞ്ഞിക്യഷ്ണൻ, അസീസ് മണലൊടി, കെ.എൻ അനിൽകുമാർ, പി.പി മുകുന്ദൻ മാസ്റ്റർ, കെ.പി അബൂബക്കർ, അഡ്വ.എ.കെ ജയകുമാർ, ടി.എ അസീസ്, പി.കെ കബീർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *