പോലീസ് നീതി നൽകുന്നില്ല – അമ്മിണി ബിന്ദു

കോഴിക്കോട് : സംഘപരിവാർ വേട്ടയ്ക്ക് നിരന്തരം ഇരയായികൊണ്ടിരിക്കുന്ന തനിക്ക് പോലീസ് നീതി നൽകുന്നില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയും, ഫോണിലൂടെയും വധഭീക്ഷണിയടക്കം മുഴക്കുകയാണ്. പരാതിക്കാരിയായ എന്റെ ഫോൺ ഹാജരാകാനാണ് കൊയിലാണ്ടി പോലീസ് ആവശ്യപ്പെടുന്നത്. തനിക്കെതിരെ വ്യാജ വീഡിയോ നിർമ്മിച്ചവർക്കെതിരെ പരാതി നൽകിയിട്ട് ഒന്നരവർഷമായിട്ടും നടപടിയുണ്ടായിട്ടില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സംരക്ഷണം തനിക്ക് ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പോലീസിന്റെ പ്രതികളെ സഹായിക്കുന്ന നടപടിക്കെതിരെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനു മുമ്പിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ ബിന്ദു അമ്മിണി സംസാരിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *