ഷാർജ ബീച്ചിൽ മുങ്ങി മരിച്ചു

ദുബായ്: ദുബായ് റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ പബ്ലിക് ബസ്സ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മയിൽ താഴേചന്തം കണ്ടിയിൽ (45), മകൾ അമൽ ഇസ്മയിൽ (18) ഷാർജ കോർണിഷ് കടലിൽ മുങ്ങി മരിച്ചു. നാട്ടിൽ നിന്നും വിസിറ്റ് വിസയിൽ വന്ന ഇസ്മയിലിന്റെ കുടുംബത്തോടൊപ്പം ഷാർജ – അജ്മാൻ ബോർഡറിലുള്ള അൽ ഹീറ ബീച്ചിൽ എത്തിയതായിരുന്നു ഇസ്മയിലും കുടുംബവും. കോഴിക്കോട് ബാലുശ്ശേരി ഈയാട് സ്വദേശിയായ ഇസ്മയിൽ കഴിത്ത പന്ത്രണ്ട് വർഷക്കാലമായി ദുബായ് ആർ.ടി.എ ബസ്സ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തുടർനടപടികൾക്കായി ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ സംബന്ധമായ ടെസ്റ്റുകളും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാകുന്നതു പ്രകാരം ഞായറാഴ്ച ബോഡി നാട്ടിലേക്ക് കൊണ്ടുപോകും.

മരിച്ച ഇസ്മയിൽ, അമൽ ഇസ്മയിൽ
Share

Leave a Reply

Your email address will not be published. Required fields are marked *