കോഴിക്കോട് : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകവും, അമേരിക്കയിലെ അക്‌വന (ആൾ കേരള വെറ്ററിനറീസ് ഓഫ് നോർത്ത് അമേരിക്ക)യും സംയുക്തമായി സംഘടിപ്പിക്കുന്ന കോവിഡാനന്തരം എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര വെബിനാർ 28,29 തിയതികളിൽ നടക്കും. വെബിനാറിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വെറ്ററിനറി പിടിഒ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എ.ആർ ശശീന്ദ്രനാഥ് മുഖ്യ പ്രഭാക്ഷണം നടത്തും. അമേരിക്കയിലെ പ്രമുഖ ഗവേഷകരും, സയന്റിസ്റ്റുളുമായ ഡോ.സന്ധ്യ സുകുമാർ, ഡോ.ശ്രീകുമാരി രാജീവ്, എന്നിവർ ജന്തുജന്യരോഗങ്ങൾ നേരിടുന്നതിലെ നൂതന മാർഗങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. കോഴിക്കോട് മെഡിക്കൽകോളേജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.ടി ജയക്യഷ്ണനും പ്രഭാക്ഷണം നടത്തും. രണ്ടാം ദിവസം അമേരിക്കൻ ഗവേഷകരായ ഡോ. ജോസഫ് സൈറസ്, ഡോ. വിദ്യാസുനിൽ, ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം മുരളീധരൻ പ്രഭാക്ഷണം നടത്തും. അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് കെ.കെ തോമസ് അദ്ധ്യക്ഷത വഹിക്കും.