കേന്ദ്ര സർക്കാർ – വയറിംഗ് തൊഴിലാളിവിരുദ്ധ നയം തിരുത്തണം

കോഴിക്കോട് : കോർപ്പറേറ്റ് വൽക്കരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഈസി ഡൂയിംങ് ബിസിനസിന്റെ പേരിൽ വയറിംഗ് തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നയം തിരുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ & സൂപ്രവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ മൂന്ന് ലക്ഷത്തോളം വയർമാൻമാരിൽ മഹാഭൂരിപക്ഷവും ഈ രംഗത്ത് നിന്ന് പുറംതള്ളപ്പെടും. എ.ബി.സി.ഡി കാറ്റഗറിയിലുള്ള കോൺട്രാക്ടർക്കും പ്രയാസം സൃഷ്ടിക്കും. വയർമാൻ പെർമിറ്റിന് പകരം വർക്ക്മാൻ പെർമിറ്റ് എന്നാക്കുമ്പോൾ ജോലി ചെയ്യാനാവാത്ത അവസ്ഥ വരും. ഇതിനെതിരായ സമരത്തിന്റെ ഒന്നാംഘട്ടം എന്ന നിലയ്ക്ക് ഡിസംബർ 2 ന് കാലത്ത് 11 മണിക്ക് എല്ലാ ജില്ലകളിലും പൊതുമേഖലാസ്ഥാപനങ്ങൾക്ക് മുമ്പിൽ സൂചനാസമരം നടത്തും. 23 ന് കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ കേന്ദ്ര സ്ഥാപനങ്ങൾക്ക് മുമ്പിലും സമരം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.കെ സിദ്ദീഖ്, ജനറൽ സെക്രട്ടറി വി.കെ അരവിന്ദാക്ഷൻ, ട്രഷറർ എ.ചന്ദ്രൻ പങ്കെടുത്തു.

ഇലക്ട്രിക്കൽ വയർമെൻ & സൂപ്രവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനം
Share

Leave a Reply

Your email address will not be published. Required fields are marked *