കോഴിക്കോട്: പരിസ്ഥിതി പ്രവർത്തകൻ, ശാസ്ത്ര പ്രതിഭ, ഊർജ്ജ സംരക്ഷകൻ, പൊതുപ്രവർത്തകൻ, അധ്യാപകൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. സിജേഷ് എൻ ദാസിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്മാർട്ട് എനർജി പ്രോഗ്രാം, കോഴിക്കോട് ബീച്ച് ശുചീകരണം, ബാലശാസ്ത്ര കോൺഗ്രസ്സിന് വേണ്ടി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകൽ, വ്യത്യസ്ത പരീക്ഷകൾക്ക് വേണ്ടി വിദ്യാർത്ഥികളെ ഒരുക്കൽ തുടങ്ങിയ മേഖലകളിലെല്ലാം ഉള്ള പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിക്കപ്പെട്ടു. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. എ പ്രദീപ്കുമാർ എംഎൽഎ, പ്രൊഫ. ശോഭീന്ദ്രൻ, ബി.വി സുരേഷ് ബാബു (സംസ്ഥാന എനർജി മാനേജ്‌മെൻറ്‌സെൻറർ), ഡോ. കെ വി ശ്രുതി (സി ഡബ്ലിയു ആർ ഡി എം), ബി മധു (പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ടി വി രാജൻ (കേരള നദി സംരക്ഷണ സമിതി), ഡോ പി. ഹരിനാരായണൻ (കെ എസ് സി എസ് ടി ഇ) രാജേന്ദ്ര കുമാർ (ജെ ആർ സി), അനൂപ് സുരേന്ദ്രൻ(സ്മാർട്ട് എനർജി പ്രോഗ്രാം), എം.എ ജോൺസൺ, വി ഷീജ, എ ശ്രീവത്സൻ, പ്രശാന്ത് മോകേരി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.