മുഹമ്മദ് അബ്ദുറഹിമാൻ കാരുണ്യത്തിന്റെ അവതാരം- എൻ.പി ഹാഫിസ് മുഹമ്മദ്

കോഴിക്കോട് : ജനാധിപത്യത്തിലെ ഏകാധിപത്യമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഹമ്മദ് അബ്ദുറഹിമാൻ അനുസ്മരണ സമിതി പ്രസിഡന്റ് എൻ.പി ഹാഫിസ് മുഹമ്മദ് പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ കേരളത്തിലും നടക്കുന്നു എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാധ്യമരംഗത്തെ കിരാതനിയമം. ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന നടപടികൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും നടമാടുകയാണ്. ഇതിനെതിരെ ജനാധിപത്യ മതേതരവാദികൾ രംഗത്തു വരണം. മുഹമ്മദ് അബ്ദുൾറഹിമാൻ സാഹിബിന്റെ സ്മരണകൾ ഈ പോരാട്ടത്തിന് കരുത്ത് പകരും. 21-ാം വയസിൽ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നടത്തിയ പോരാട്ട ഗാഥ യുവതലമുറസ്വായതമാക്കണം. ബ്രീട്ടീഷുകാർക്കെതിരെയും, മുസ്ലീം യാഥാസ്ഥിതികർക്കെതിരെയും അദ്ദേഹം പടനയിച്ചു. അതുകൊണ്ട് മുസ്ലീം യാഥാർസ്ഥിതികരുടെ ശത്രുവും, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിരാളിയുമായി. എന്നാൽ ശരിക്ക് വേണ്ടി അദ്ദേഹം ഉറച്ച് നിന്ന് പോരാടി. ഒരു നേതാവിനെക്കുറിച്ച് ഏറ്റവുമധികം കവിതകൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ചാണ്. ഇടശ്ശേരിയും, അക്കിത്തവും, ഒ.എൻ.വിയുടക്കമുള്ള നമ്മുടെ കവികളെല്ലാം അദ്ദേഹത്തെ പറ്റി കവിതകൾ രചിച്ചു. വൈക്കം മുഹമ്മദ് ബഷീർ, ഇത്രയേറെ ആരാധിച്ച മറ്റൊരു നേതാവില്ലായിരുന്നു. 31-ാം വയസ്സിൽ തന്റെ ഭാര്യ മരണപ്പെട്ടപ്പോൾ അവരുടെ ഓർമകളിൽ മരണം വരെ വിവാഹം കഴിക്കാതെ ജീവിച്ച മാതൃകാ വ്യക്തിത്വം കൂടിയായിരുന്നു. ഇസ്ലാമിന്റെ ചിട്ടകളിൽ ജീവിതം മുഴുകി ദേശീയ സ്വാതന്ത്ര സമരത്തിൽ കൊടുങ്കാറ്റായി മാറിയ ഈ മഹാനായ നേതാവിന്റെ മാർഗ്ഗം ജനാധിപത്യ പോരാട്ടങ്ങൾക്ക് ഊർജം പകരും. മതം വ്യക്തിയുടെ സ്വകാര്യവിഷ്‌കാരമാണ്. അത് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കപ്പെടുന്ന വർത്തമാനകാലത്ത് കറകളഞ്ഞ മതേതരവാദിയും, ധീരദേശാഭിമാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണകൾ രാജ്യം ഇന്നെത്തിയ ദുരവസ്ഥയിൽ നിന്ന് മോചനം നേടാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്റെ 75-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണസമിതി ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എൻ.പി ഹാഫിസ് മുഹമ്മദ്.

മുഹമ്മദ് അബ്ദുറഹിമാന്റെ 75-ാം ചരമവാർഷിക ദിനത്തിൽ നടന്ന യോഗത്തിൽ എൻ.പി ഹാഫിസ് മുഹമ്മദ് സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *