മതവിശ്വാസിക്ക് എങ്ങനെ മതേതരനാകാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ് – കെ മുരളീധരൻ

കോഴിക്കോട് : അഞ്ച് നേരം നമസ്‌കരിച്ച അടിയുറച്ച മതവിശ്വാസിയായ മതേതരനായിരുന്നു മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബെന്ന് കെ.മുരളീധരൻ എം.പി. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുഹമ്മദ്‌ അബ്ദുഹിമാൻ സാഹിബിന്റെ  75-ാം ചരമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാതിഷ്ഠിത രാഷ്ട്രീയത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. സ്വാതന്ത്ര്യ സമയത്ത് ജീവിച്ചിരുന്നെങ്കിൽ ഗാന്ധിജിയോടോപ്പം വിഭജനത്തിന്റെ ദുഃഖം പങ്കിടുവാൻ അദ്ദേഹവും ഉണ്ടാകുമായിരുന്നു. പൊതു പ്രവർത്തനത്തിലും, സ്വാതന്ത്ര്യസമരത്തിലും അധീവ ധൈര്യശാലിയായിരുന്ന അദ്ദേഹത്തിന് കർക്കശമായ നിലപാടുകളുണ്ടായിരുന്നു. ഇത് പാർട്ടിയിൽ ശത്രുക്കളുണ്ടാകുന്നതിന് കാരണമായി. കോഴിക്കോട് മുൻസിപ്പാലിറ്റിയിലേക്ക് മത്സരിച്ചുവെങ്കിലും ചെയർമാനാകാൻ സാധിച്ചില്ല. സ്വന്തം മതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചപ്പോൾ മതത്തിലും അദ്ദേഹത്തിന് ശത്രുക്കളുണ്ടായി. ഒരു കാലഘട്ടത്തിന്റെ അനുസ്മരണം കൂടിയാണ് മുഹമ്മദ്‌
അബ്ദുറഹിമാൻ സാഹിബിന്റെ ചരമവാർഷികം ആചരിക്കുന്നതിലൂടെ ലഭ്യമാകുന്നത്. പുതിയ തലമുറയക്ക് അന്നത്തെ പൊതുപ്രവർത്തനം ഏത് രീതിയായിരുന്നു എന്ന്മ നസ്സിലാക്കികൊടുക്കാനും ഇത്തരം അനുസ്മരണങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇ.വി ഉസ്മാൻകോയ, പി.എം അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.

മുഹമ്മദ് അബ്ദുറഹിമാന്റെ 75-ാം ചരമവാർഷിക ദിനത്തിൽ നടന്ന യോഗത്തിൽ കെ.മുരളീധരൻ എം.പി സംസാരിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *