ഫുജൈറ: കേരളത്തിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെയും യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാൻ യു.എ.ഇ യു.ഡി.എഫ് ഭാരവാഹികളും പ്രവർത്തകരും മുന്നിട്ടിറങ്ങുകയും അവരവരുടെ സ്വാധീനവും പ്രയത്‌നശേഷിയും ഉപയോഗിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് യു.ഡി.എഫ്. യു.എ.ഇ.കമ്മിറ്റി ചെയർമാൻ, ഡോ.പുത്തൂർ റഹ്മാൻ, ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി എന്നിവർ ആവശ്യപ്പെട്ടു.