കോഴിക്കോട് :കേരളത്തിൽ വിദ്യാഭ്യാസ അവസരങ്ങളുടെ വിതരണം അസന്തുലിതമായും കാര്യക്ഷമമല്ലാതെയുമായിട്ടാണ് നടപ്പിലാക്കുന്നത്, തെക്കൻ ജില്ലകളിൽ ആയിരത്തോളം ഹയർസെക്കണ്ടറി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മലബാറിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതയില്ലാത്തത്തിന്റെ അടിസ്ഥാന കാരണവും ഈ അതുല്യ വിതരണ രീതിയാണ്. മലബാറിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക എന്നത് മാത്രമാണ് കാലങ്ങളായി മലബാറിലെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗ്ഗമെന്നും കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. മലബാർ എജ്യൂക്കേഷൻ മൂവ്‌മെന്റ്‌ന്റെ ഉൽഘാടനം ഓണ്‌ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവിശ്യാനുസൃത സീറ്റ് ലഭ്യമല്ലാതിതിനാൽ ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന-സംസ്ഥാന സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ടി വരുന്നതിൽ കൂടുതലും മലബാറിലെ വിദ്യാർത്ഥികളാണെന്നും വിദ്യാർത്ഥി ആനുപാതികമായി മലബാറിന് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും പരിപാടി ചൂണ്ടിക്കാട്ടി. കോഴിക്കോട് ഗവർണമെന്റ് കോളേജ് അസ്സോസിയേറ്റ് പ്രോഫസറായ ഡോ.ഇസഡ്.എ. അഷ്‌റഫ് അധ്യക്ഷനായ ചടങ്ങിൽ മടപ്പള്ളി ഗവർണമെന്റ് കോളേജ് മുൻ പ്രിൻസിപൾ ഡോ.പി.രാമകൃഷ്ണൻ, സംയോജിത വിദ്യാഭ്യാസ കൗൺസിൽ സി.ഇ.ഒ., ഡോ. മുഹമ്മദ് ബദീഉസ്സമാന്, വിജഭേരി കോഓർഡിനേറ്റർ ടി.സലീം, തുടങ്ങിയവർ സംസാരിച്ചു. കോഓർഡിനേറ്റർ സൈനുദ്ധീൻ കെ. സംഘടനാ പ്രവർത്തന രീതികൾ വിശദീകരിച്ചു. അക്ഷയ്കുമാർ ഒ. സ്വാഗതവും, ഡോ. മുഹമ്മദ്കുട്ടി നന്ദിയും രേഖപ്പെടുത്തി.