നവംബർ 26 ദേശീയ പണിമുടക്ക്

കോഴിക്കോട് : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-കർഷക നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികളും, ജീവനക്കാരും നവംബർ 26 ന് പണിമുടക്കുന്നു. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും. ബാങ്ക്-ഇൻഷുറൻസ്-ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും ചേർന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബർ 25 ന് അർദ്ധരാത്രി മുതൽ 26 ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ആശുപത്രികൾ, പത്ര-മാധ്യമസ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായ ഔദ്യോഗികമായ പ്രവർത്തനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ എളമരം കരീം എം.പി, മനയത്ത് ചന്ദ്രൻ
അഹ്മദ്കുട്ടി ഉണ്ണികുളം, വി.കെ സദാനന്ദൻ, ബിജു ആന്റണി, പി.കെ മുകുന്ദൻ, വിജയൻ കുരിശ്ശേരി പങ്കെടുത്തു.

ട്രേഡ് യൂണിയൻ നേതാക്കൾ കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനം
Share

Leave a Reply

Your email address will not be published. Required fields are marked *