ഇൻകാസ് അവാർഡ്

റാസൽ ഖൈമ : ഇൻകാസ് യു.എ.ഇ കേന്ദ്രകമ്മിറ്റി നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷനിൽ വച്ച് സംസ്ഥാന ഘടകങ്ങൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. കോവിഡ് ദുരന്ത കാലത്ത് ഇൻകാസ് യു.എ.ഇയിൽ നടത്തിയ സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് , അബുദാബി, ഷാർജ, ദുബായ്, റാസൽഖൈമ, അൽ ഐൻ, ഉം അൽ ക്വയിൻ, ഫുജൈറ, അജ്മാൻ കമ്മിറ്റികൾക്ക് അവാർഡുകളും പ്രശസ്തി പത്രവും സമ്മാനിച്ചത്. ഇൻകാസ് കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ടി. എ. രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ആശംസിക്കുകയും, മാസങ്ങളായി നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ വിവരിക്കുകയും ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൺ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട സ്വദേശി അതിഥികൾ, ബ്രിഗേഡിയർ അലി അഹമ്മദ് മെഹബൂബി, മിസ്റ്റർ ഒമർ മത്താർ അലി (സിവിൽ ഡിഫൻസ്, റാസൽ ഖൈമ) എന്നിവർ സംസ്ഥാന കമ്മിറ്റികൾക്കും വ്യക്തികൾക്കുമുള്ള അവാർഡുകളും പ്രശസ്തി പത്രവും കൈമാറി.

Share

Leave a Reply

Your email address will not be published. Required fields are marked *