ബി.കെ.എഫിന് ഇന്ന് തുടക്കമാകും

കൊണ്ടോട്ടി : (ബുഖാരി നോളജ് ഫെസ്റ്റ്) ന് ഇന്ന് തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉൾകൊള്ളിച്ചുള്ള അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് ഇന്ന് വൈകുന്നേരം നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക. 28 വരെ ഓൺലൈൻ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂടൂബ് ചാനലിലൂടെയും പ്രോഗ്രാം വീക്ഷിക്കുവാനാകും. വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം, തുടങ്ങി വിവിധ വിജ്ഞാനമേഖലകളിൽ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചയ്ക്ക് വരുന്നത്. പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ, തുടങ്ങി വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടക്കും. വൈജ്ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങൾക്കുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വൽ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബി.കെ.എഫ് സംഘടിപ്പിക്കപ്പെടുന്നത്. മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാതെ പോയ ഇസ്ലാമിക് സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ പരിചയപ്പെടുത്തുകയെന്നതും ബി.കെ.എഫ് ലക്ഷ്യമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഡോ.കെ.ടി ജലീൽ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, മുസഫർഅഹമദ്, സന്തോഷ് ജോർജ് കുളങ്ങര, ഇഹ്‌സാൻ ഖാദിരി ശ്രീലങ്ക, മഹ്ദി അബൂബക്കർ മലേഷ്യ, ക്രിസ്റ്റൻ യാസീൻ ചെക്ക്‌റിപ്പബ്ലിക്ക്, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ഇ.വി അബ്ദുറഹ്മാൻ, അബ്ദുദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, ടി.പി അശ്‌റഫലി, എം.ബി ഫൈസൽ, ഡോ.ഹകീം അസ്ഹരി, ഡോ.ഹുസൈൻ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, മജീദ് അരിയല്ലൂർ, ജലീൽ സഖാഫി ചെറുശ്ശോല, ഡോ.ഹംസ അഞ്ചുമുക്കിൽ, അലിഅക്ബർ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കൽറ്റികൾ ബി.കെ.എഫിന്റെ ഭാഗമാകും.കോഴിക്കോട് പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സി.പി ശഫീഖ് ബുഖാരി, ജാബിർ ബുഖാരി, സാദിക്ക്, അലി അക്ബർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *