കോഴിക്കോട് : ത്രിതല പഞ്ചായത്ത് മുനിസിപാലിറ്റി, കോർപ്പറേഷൻ തിരെഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ഡിജിറ്റലായി വിലയിരുത്തുന്നതിനായി IBILL സോഫ്റ്റ്‌വെയർ &കോൺസൾട്ടൻസിയും DotnetDigital ഉം വികസിപ്പിച്ചെടുത്ത ഇലക്ഷൻ മാസ്റ്റർ എന്ന ആപ്പ് ഉപയോഗിച്ച് വോട്ടർമാരെ സന്ദർശിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ പോളിങ് ബൂത്ത്, വോട്ടർ സ്‌ക്രോൾ നമ്പർ എന്നിവ അറിയാനും കോവിഡ്മാനദണ്ഡം പാലിപ്പ്കൊണ്ട് പോളിങ് സ്ലിപ്പ് വാട്ട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കാനും സാധിക്കും, ഗ്രാമപഞ്ചായത്ത് മുൻസിപാലിറ്റി കോർപ്പറേഷൻ മുതലായ മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവർ എത്ര വോട്ടേഴ്സിനെ നേരിൽ കണ്ടു എന്നും എത്ര കാണാൻ ബാക്കിയുണ്ടെന്നും അവരുടെ ഫോണിൽ തന്നെ കാണാൻ സാധിക്കും. അവരുടെ പ്രതികരണങ്ങൾ മാർക്ക് ചെയ്ത് വെക്കുവാനും സപ്പോർട്ട് ചെയ്യുന്ന ആളാണോ എന്ന് മനസ്സിലാക്കാനും സാധിക്കും.പോളിങ്ങ് നടക്കുന്ന ദിവസം പോളിങ് ഏജന്റിന്് പോൾ ചെയ്ത വോട്ടും അനുകൂല വോട്ടും മാർക്ക് ചെയ്യാം. അതിന്റയെല്ലാം വിശദവിവരം സ്ഥാനാർത്ഥിക്ക് അനുവദിക്കുന്ന യുസർ ഉപയോഗിച്ച് കാണാനുമാകും. ആപ്പ് ഉപയോഗിക്കുന്നതിന് ഇന്റർനെറ്റ് ആവശ്യമില്ല, വിവരങ്ങൾ സ്ഥാനാർത്ഥിയുടെ ആപ്പിലേക്ക് ലഭിക്കുന്നതായിരിക്കും. ആപ്പുമായി വീടുകളിലേക്ക്’പോകുന്ന സമയത്ത് തങ്ങളുടെ വാർഡിലെ അല്ലെങ്കിൽ ഡിവിഷനിലെ വോട്ടറുടെ പേരോ, പിതാവിന്റെ പേരോ, അഡ്രസോ, വീട്ടുനമ്പരോ, ക്രമനമ്പരോ ഉപയോഗിച്ച് സെർച്ച് ചെയ്യുവാൻ സാധിക്കും. തിരെഞ്ഞെടുപ്പ് രംഗത്തെ പ്രവർത്തനത്തിന് ഇലക്ഷൻ മാസ്റ്റർ ആപ്പ് ഫലപ്രദമാകുമെന്ന് IBILLSOFTWARE പറഞ്ഞു.