കോഴിക്കോട് : കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിന്ധി നേരിടുന്ന എൻട്രൻസ് കോച്ചിംഗ് സെന്ററുകളെ സർക്കാർ സംരക്ഷിക്കണമെന്ന് ECCA കേരള ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിൽ 1500 ഓളം ചെറുകിട എൻട്രൻസ് കോച്ചിംഗ് സെന്ററുകളും, സയൻസ് ട്യൂഷൻ സെന്ററുകളുമാണുള്ളത്. ബിൽഡിംഗ് വാടക, കറണ്ട് ചാർജ് എന്നിവ നൽകാൻപോലുമാകാതെ പല സെന്റുകളും അടച്ചുപൂട്ടപ്പെടുകയാണ്. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് സെന്ററുകൾ തുറക്കാൻ സർക്കാർ അനുവദിക്കണം. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ശ്രീകുമാർ പള്ളിയത്ത്, സെക്രട്ടറി കെ.പി മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് റാഫി പങ്കെടുത്തു.