ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണം : കേരള നദീസംരക്ഷണ സമിതി

കോഴിക്കോട് : വാഴച്ചാൽ വനമേഖലയിൽ കാട് വെട്ടിതെളിച്ചും ആദിവാസി ഗോത്ര സമൂഹങ്ങളുടെ വനാവകാശം കവർന്നെടുത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ആനക്കയം ജലവൈദ്യൂത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് സിവിൽ സ്‌റ്റേഷനു മുമ്പിൽ നടന്ന പ്രതിഷേധ സംഗമം കേരള നദീതട സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി രാജൻ ഉദ്ഘാടനം ചെയ്തു. പി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. സുബീഷ് ഇല്ലത്ത്, ഹരീന്ദ്രനാഥ് പി, എൻ.ശശികുമാർ, പി.ദിനേശ്ബാബു, കെ.പി കിഷോർകുമാർ, എ.വിശ്വനാഥൻ, ഗോപിക്യഷ്ണൻ കട്ടയാട്ട് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *