ഇൻകാസ് യുഎഇ എമിറേറ്റ് കമ്മിറ്റികളെ ആദരിക്കും

ഷാർജ: കോവിഡ് ദുരന്ത കാലത്ത് യുഎഇ യിൽ ഇൻകാസ് നടത്തിയ സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് കേന്ദ്ര കമ്മിറ്റിക്ക് കീഴിലുള്ള സംസ്ഥാന ഘടകങ്ങളെ, പുരസ്‌കാരവും പ്രശസ്തിപത്രവും നൽകി ആദരിക്കും. നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷലാണ് പരിപാടി നടക്കുന്നത്. 2020 ഫെബ്രുവരി മുതൽ ആരംഭിച്ച സാമൂഹ്യപ്രവർത്തനങ്ങൾ പൊതു സമൂഹത്തിന്റെ സ്‌നേഹവും ആദരവും നേടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകൾക്ക് ദേശ- ഭാഷാ-മത ഭേദമന്യേ, ഇൻകാസിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം, മരുന്ന്, പാർപ്പിടം, വിമാന ടിക്കറ്റുകൾ, ചാർട്ടേർഡ് ഫ്‌ലൈറ്റുകൾ, ഫ്രീ കോവിഡ് പരിശോധന തുടങ്ങിയ മേഖലകളിലാണ് ഇൻകാസ് ശ്രദ്ധ പതിപ്പിച്ചത്. വെളളിയാഴ്ച നടക്കുന്ന പുരസ്‌കാരദാന ചടങ്ങ് അറബ് പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുമെന്ന് ഇൻകാസ് യു.എ.ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *