വനിതാ കമ്മിഷൻ മെഗാ അദാലത്ത് 18-ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ

കോഴിക്കോട് : കേരള വനിതാ കമ്മിഷന്റെ മെഗാ അദാലത്ത് 18-ന് രാവിലെ 10.30 മുതൽ എറണാകുളം കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. എറണാകുളം ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേൾക്കും.പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിർകക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവർ, മുതിർന്ന പൗരൻമാർ, രോഗമുള്ളവർ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കോവിഡ് സാഹചര്യത്തിൽ കമ്മിഷൻ ഓൺലൈൻ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും എട്ട് മാസത്തെ ഇടവേളയ്ക്കുശേഷമാണ് നേരിട്ട് അദാലത്ത് സംഘടിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *