ഐ.എസ്.എം വെളിച്ചം സംസ്ഥാന സംഗമം 20 ന്

കോഴിക്കോട് : ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘വെളിച്ചം’ ഖുർആൻ പഠിതാക്കളുടെ സംസ്ഥാന സംഗമം നവംബർ 20,21,22 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖുർആൻ നേരിന്റെ നേർവഴി എന്ന പ്രമേയത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് സംഗമം. കെ.എൻ.എം ആഭിമുഖ്യത്തിലുള്ള റിനൈ ടിവിയിൽ വൈകുന്നേരം ഏഴരമണി മുതൽ തത്സമയം സംഗമം സംപ്രേഷണം ചെയ്യും. വനിതാസംഗമം , ബാലസംഗമം എന്നിവയുണ്ടായിരിക്കും. നവംബർ 20 ന് വെള്ളിയാഴ്ച 7.30 ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ട.പി അബ്ദുല്ലക്കോയ മദനി സംഗമം ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിക്കും. കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറിമാരായ എ.അസ്ഗറലി, പാലത്ത് അബ്ദുറഹ്മാൻ മദനി, എം.ടി അബ്ദു സമദ് സുല്ലമി, വെളിച്ചം കൺവീനർ കെ.എം.എ അസീസ്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ജാസിർ രണ്ടത്താണി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷഫീക് കോവൂർ പ്രസംഗിക്കും.

ഐ.എസ്.എം ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനം
Share

Leave a Reply

Your email address will not be published. Required fields are marked *