കോഴിക്കോട് : ഇലക്ട്രിക് ഓട്ടോറിക്ഷാ തൊഴിലാളികൾ സർവ്വീസ് നടത്താൻ കഴിയാതെ ദുരിതത്തിൽ. സർവ്വീസ് തുടങ്ങി ഒന്നരവർഷമായിട്ടും മറ്റ് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധവും, ഭീഷണിയും കാരണം ഓട്ടോ സ്റ്റാന്റുകളിൽ കയറ്റാൻ സാധിക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾക്കും ലഭിച്ചിട്ടില്ല. 160 ഓളം ഓട്ടോകൾ ഓടുന്ന കോഴിക്കോട് നഗരത്തിൽ ചാർജ്ജിംഗ് സ്‌റ്റേഷനുകൾ അനുവദിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. വാഹനം സ്റ്റാന്റുകളിലും സർവ്വീസ് തുടരാൻ അനുവദിക്കണമെന്നും പാവപ്പെട്ട ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാൻ കോർപ്പറേഷനിലെ ജനങ്ങളും, കോർപ്പറേഷൻ അധികാരികളും, വിവിധ ഓട്ടോ തൊഴിലാളികളും, തൊഴിലാളി നേതാക്കന്മാരും, രംഗത്തു വരണമെന്ന് ഇലക്ട്രിക് ഓട്ടോ കോർഡിനേഷൻ ജില്ലാ കമ്മറ്റി ഭാരവാഹികളായ സജിലേഷ്, മുഹമ്മദ് സലീം, സജാസ്, സനൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.