ശിശുദിനാഘോഷം സംഘടിപ്പിച്ചു

ഷാർജ: ഇൻകാസ് ഷാർജ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാ നെഹ്‌റുവിന്റെയും ഇന്ദിരാജിയുടെയും വേഷാനുകരണം നടത്തി കുട്ടികൾ ആഘോഷ പരിപാടികളുടെ ഭംഗി കൂട്ടി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ: വൈ എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഇ പി ജോൺസൺ സമ്മാനദാനം നടത്തി. ഇന്ത്യൻ അസോസിയേഷൻ ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ ഇൻകാസ് യു.എഇ ആക്ടിംങ്ങ് പ്രസിഡന്റ് ടി എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻകാസ് നേതാക്കളായ മാത്യു ജോൺ, ബിജു എബ്രഹാം, എബ്രഹാം ചാക്കോ, ചന്ദ്ര പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ശിശുദിനാഘോഷ പരിപാടിയിൽ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *