കോഴിക്കോട്: റോഡപകടത്തിൽ ഉൾപ്പെട്ടവരെ ഓർമ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങൽലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും ലോകമാകെ നവംബർ 15 ഞായറാഴ്ച വേൾഡ് ട്രോമ വിക്ടിംസ് റിമമ്പറൻസ് ഡേ ആയി ആചരിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിന്റെ നേതൃത്വത്തിൽ റോഡപകടങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കലും റോഡപകടങ്ങളിൽ സ്തുത്യർമായ ഇടപെടലുകൾ നടത്തിയ മാതൃകാ വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും മികച്ച റോഡ് സുരക്ഷാ വീഡിയോ അവാർഡുകൾ പ്രഖ്യാപിക്കുകയും ചെയ്തു. റോഡ് അപകടങ്ങളിൽ സ്തുത്യർഹമായ രക്ഷാപ്രവർത്തനം നടത്തിയ പ്രാദേശിക ഹോസ്പിറ്റലുകൾക്കുള്ള അവാർഡിന് വടകര ആശ ഹോസ്പിറ്റൽ, കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ, അരീക്കോട് മദർ ഹോസ്പിറ്റൽ എന്നിവർ അർഹരായി. രക്ഷാപ്രവർത്തകർക്കുള്ള അവാർഡിന് ബിജു ടി. കെ, കെ. കെ. പുരുഷോത്തമൻ, നിഷാദ് പി. പി, ഷിജു എം, ഹംസക്കോയ എന്നിവരും, മികച്ച റോഡപകട ബോധവത്കരണ വീഡിയോക്കുള്ള അവാർഡിന് രാഹുൽ, നിധൻ ആന്റണി, ആസിഫ് എന്നിവരും അർഹരായി. പ്രശസ്ത സിനിമാതാരം നിർമ്മൽ പാലാഴി അവാർഡ്ദാന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്റെ മകൾ പാർവ്വതി ഷോൺ മുഖ്യാതിഥിയായി പങ്കെടുത്തു. ഫർഹാൻ യാസിൻ (സി. ഇ ഒ, ആസ്റ്റർ മിംസ്), ഡോ. വേണുഗോപാലൻ പി. പി (ഹെഡ്, എമർജൻസി മെഡിസിൻ), ഡോ. എബ്രഹാം മാമ്മൻ (സി. എം. എസ്), ഡോ. നൗഫൽ ബഷീർ (ഡെപ്യൂട്ടി സി. എം. എസ്), ഡോ. കെ. എസ്. കൃഷ്ണകുമാർ (ഹെഡ്, പ്ലാസ്റ്റിക് & വാസ്‌കുലാർ സർജറി), ഡോ. രാമകൃഷ്ണൻ കെ. ജി (ഹെഡ്, റേഡിയോളജി), ഡോ. രാധേഷ് നമ്പ്യാർ (സീനിയർ കൺസൽട്ടന്റ്, ഓർത്തോപീഡിക്സ്), ഡോ. കിഷോർ (ഹെഡ്, അനസ്തേഷ്യ) ഷീലാമ്മ ജോസ് (സി. എൻ. ഒ) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഡോ. വിനീത് സ്വാഗതവും ബ്രദർ വൈശാഖ് നന്ദിയും പറഞ്ഞു.