ശിശുദിനത്തോടനുബന്ധിച്ച് സപ്പോർട്ട് ദുബായ് വളന്റീർ ടീമിന്റെ രക്തദാന ക്യാമ്പ്

ദുബായ് : ദുബായ് സർക്കാരിന് കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെ (CDA)അംഗീകാരത്തോടെ നിലവിൽ വന്ന സപ്പോർട്ട് ദുബായ് വളന്റീയർ ടീമിന്റെ ആഭിമുഖ്യത്തിൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് നവംബർ 13 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ 12 മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ,” രക്തം നൽകൂ ജീവൻ രക്ഷിക്കൂ ” എന്ന സന്ദേശവുമായി ശിശു ദിനത്തോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ,നൂറുക്കണക്കിന് പ്രവാസികൾ രക്തം നൽകി ക്യാമ്പ് വാൻ വിജയമാക്കി മാറ്റി , അന്നം തരുന്ന നാടിനു നൽകുന്ന ആദരവായാണ് പലരും ഈ സദ്കർമ്മത്തെ കണ്ടതെന്ന് സപ്പോർട്ട് ദുബായ് രക്ഷാധികാരി പുന്നക്കൻ മുഹമ്മദാലിയും ,ചീഫ് കോഓർഡിനേറ്റർ മുനീർ കുമ്പളയും അഭിപ്രായപ്പെട്ടു , നന്ദീർ കാപ്പാട്, സി.പി.ജലീൽ, സിന്ധു മോഹൻ, ഷിജി ജോസഫ്, ശംസുദ്ധീൻ വടക്കേക്കാട്, പ്രദീപ് കോശി, ആരിഫ് ഒരവിൽ, ഷാജി ശംസുദ്ധീൻ , ഫൈസൽ കെ വി ,ജിജോ നെയ്യാശേരിൽ , രതീഷ് ഇരട്ടപ്പുഴ , ഹസീബ് മൊഗ്രാൽ , നാദിർഷ അലി അക്ബർ , ടൈറ്റസ് പുല്ലൂരാൻ, ഷംസീർ പറമ്പത് , മുഹമ്മദ് ശാം സുനിൽ കടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

ശിശുദിനത്തോടനുബന്ധിച്ച് സപ്പോർട്ട് ദുബായ് നടത്തിയ രക്തദാനക്യാമ്പ്
Share

Leave a Reply

Your email address will not be published. Required fields are marked *