യുവതിക്കും കൈക്കുഞ്ഞിനും കോവിഡ് ചികിത്സ നിഷേധിച്ചതിന് ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : പ്രസവാനന്തരം കോവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിനിയായ യുവതിക്കും കുഞ്ഞിനും പാലക്കാട് ജില്ല ആശുപത്രിയിൽ മൂന്നു മണിക്കൂറോളം ചികിത്സ നിഷേധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആശുപത്രി അധികൃതർക്കെതിരേ കേസെടുത്തു. ഒൻപതാം തീയതി വൈകുന്നേരം 6.40-ന് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജില്ല ആശുപത്രിയിൽ ആംബുലൻസിൽ എത്തിയ യുവതിയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചതായാണ് പരാതി. പൊലീസ് ഇടപെട്ട്, മൂന്നു മണിക്കൂറിനു ശേഷമാണ് ആശുപത്രി അധികൃതർ യുവതിയെ ചികിത്സിക്കാൻ കൂട്ടാക്കിയത്. സി.എൻ പുരം ചികിത്സാവകാശ സംരക്ഷണ സമിതി ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ കമ്മീഷൻ ചെയർമാൻ കെ. വി മനോജ്കുമാർ കേസെടുക്കാൻ ഉത്തരവായി.

Share

Leave a Reply

Your email address will not be published. Required fields are marked *