കോഴിക്കോട് : ജില്ലയിലെ സംഗീത അദ്ധ്യാപക കൂട്ടായ്മയായ നാദാത്മികയുടെ പാട്ടുപത്തായം ഗാനസമാഹാരത്തിന്റെ ഓൺലൈൻ ഉദ്ഘാടനം 14 ന് കാവാലം ശ്രീകുമാർ നിർവ്വഹിക്കും. ജില്ലയിലെ 10 വിദ്യാലയങ്ങളിലെ 10 കുട്ടികൾ വീട്ടിലിരുന്ന് പാടി ദ്യശ്യവൽക്കരിച്ച പത്ത് കുട്ടിപ്പാട്ടുകളാണ് ഗാനസമാഹാരത്തിലുള്ളത്. പാട്ടുകളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് യു.രാജീവൻ മാസ്റ്ററാണ്. പാട്ടുകൾ ആലപിച്ചിരിക്കുന്നത് അനാമിക ( ജി.വി.എച്ച്.എസ്.എസ് പയ്യോളി) ധനഞ്ജയ് ( ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ) ഗൗരീ ക്യഷ്ണ ( പാലോറ എച്ച്.എസ്.എസ്) അഭിരാം ബി.ആർ ( ജി.എച്ച്.എസ്.എസ് കോക്കല്ലൂർ) സാരംഗി (ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി) ദിയ സുരേഷ് (ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി) ഐശ്വര്യ (ജി.എച്ച്.എസ്.എസ് ബേപ്പൂർ) വേദ ലക്ഷ്മി( സെന്റ് മേരീസ് എച്ച് എസ് കൂടത്തായി) മുഹമ്മദ് തൻസീർ (എം.എം.വി എച്ച് എസ്.എസ് പരപ്പിൽ) ഐശ്വര്യ രാജ് ( സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ ) എന്നീ കുട്ടികളാണ്. സംഗീത അദ്ധ്യാപകരായ കാവുംവട്ടം ആനന്ദ്, കോഴിക്കോട് പ്രശാന്ത്, രാമൻ നമ്പൂതിരി, മുരളീധരൻ നമ്പീശൻ, സുമേഷ്, വിനോദിനി, രഹ്ന കേദാരം, സുജാത, ജാസ്മിൻ, ഷൈനി എന്നിവരാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയത്. കോവിഡ് കാലത്ത് പുറം ലോകം കാണാനാവാത്ത സാഹചര്യത്തിൽ കുട്ടികൾക്കായി നടത്തുന്ന ഈ സംരംഭം വിദ്യാഭ്യാസവകുപ്പ് ഗൗരവത്തോടെ വീക്ഷിക്കണമെന്നും പ്രോഗ്രാമുകളിൽ പങ്കാളികളാകണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രശാന്ത് കോഴിക്കോട്, രഹ്ന കേദാരം, മുരളീധരൻ നമ്പീശൻ, കാവുംവട്ടം ആനന്ദ് പങ്കെടുത്തു.