കസ്റ്റമർക്ക് റോൾസ്‌റോയ്‌സ് യാത്ര സൗകര്യമൊരുക്കി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി

ഒറ്റപ്പാലം : ചെമ്മണ്ണൂർ ഇൻർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കസ്റ്റമർക്ക് റോൾസ്‌റോയ്‌സിൽ വീട്ടിലെത്താം. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂരാണ് കാർ ഡ്രൈവ് ചെയ്യുക. ഒരു കോടി വിലവരുന്ന ഡയമണ്ട് റൂബിക്‌സ് ക്യൂബ് പുറത്തിറക്കി. സ്വർണ്ണത്തിന്റെ ആദ്യ വിൽപ്പന ഉമ്മറും, ഡയമണ്ടിന്റെ ആദ്യ വിൽപ്പന മീരയും നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ സിയാസ്, ജലീൽ, എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് വിനിൽ, കെ.വി.വി.ഇഎസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ.വി.വി.ഇ.എസ് മുൻ ഭാരവാഹി ഹംസ എന്നിവർ ആശംസകൾ നേർന്നു. ഡിസംബർ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നവംബർ 11 മുതൽ ഡിസംബർ 31 വരെ പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സ്വർണസമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കും.

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു. അനിൽ സി പി ( ജി. എം. – മാർക്കറ്റിംഗ് ) മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സിയാസ്, ജലീൽ, എ.കെ.ജി.എസ്.എംഎ പ്രസിഡന്റ് വിനിൽ, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ വി വി ഇ എസ് മുൻ ഭാരവാഹി ഹംസ എന്നിവർ സമീപം
Share

Leave a Reply

Your email address will not be published. Required fields are marked *