മലേഷ്യൻ മതകാര്യ മന്ത്രി ഡോ. സുൽകിഫ്‌ലി മുഹമ്മദ് അൽ ബകരി
ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 10.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധാന മുസ്ലിം പണ്ഡിതന്മാരുടെ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും അന്താരാഷ്ട്ര സംഘങ്ങൾ അവതരിപ്പിക്കുന്ന നബികീർത്തനങ്ങളും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പതിനേഴാമത് വാർഷിക മദ്ഹു റസൂൽ പ്രഭാഷണവും ഇതോടൊപ്പം നടക്കും. മുഹമ്മദ് നബിയുടെ സന്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത്, ശരിയായ ചരിത്ര വസ്തുതകളുടെ ബലത്തിൽ നബിയുടെ ജീവിതത്തെ അവതരിപ്പിക്കുകയും, ലോകത്ത് പ്രചരിപ്പിക്കുകയും വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുൽകിഫ്‌ലി മുഹമ്മദ് അൽ ബകരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശാഖി ഇബ്രാഹീം അല്ലാം മുഖ്യപ്രഭാഷണം നടത്തും. ലോക പ്രശസ്ത മദ്ഹ് ഗസൽ അവതാരകൻ ഉവൈസ് റസാ ഖാദിരി പ്രകീർത്തനം അവതരിപ്പിക്കും. ശൈഖ് മുഹമ്മദ് അവ്വ സിറിയ, ചെച്‌നിയൻ ഗ്രാൻഡ് മുഫ്തി ശൈഖ് സലാഹ് മസീവ്, ശൈഖ് ഉസാമ രിഫാഈ ലബനാൻ, ഡോ ഹിശാം ഖരീസ ടുണീഷ്യ, ശൈഖ് ഉസാമ മുൻസി അൽ ഹസനി മക്ക, ശൈഖ് മൂഹമ്മദ് അൽ യാഖുബി മൊറോക്കോ, ശൈഖ് മുഹമ്മദ് റാത്വിബ് നബ്ലൂസി തുർക്കി, ശൈഖ് അബ്ദുറഹ്മാൻ റഹുഫ് യമാനി ചൈന, ഷൈഖ് ഔൻ ഖദ്ദൂമി ജോർദാൻ, ശൈഖ് ഫൈസൽ അബ്ദു റസാഖ് കാനഡ, ശൈഖ് അബു ഇസ്ലാം സ്വീഡൻ, ശൈഖ് മുഹമ്മദ് അബ്ദുല്ല ബ്രസിൽ, ശൈഖ് അബ്ദുൽ വാഹിദ് ഡെന്മാർക്ക്, ശൈഖ് മുഹമ്മദ് ബിസ്താരി അൽബേനിയ, ശൈഖ് മഹമൂദ് അബ്ദുൽ ബാരി സോമാലിയ തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പണ്ഡിതർ സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും. മർകസിന്റെ ഓദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline ൽ സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും. വാർ്ത്താസമ്മേളനത്തിൽ പ്രൊഫ .എ.കെ അബ്ദുൾ ഹമീദ്, സി.പി ഉബൈദുല്ല സഖാഫി എം.ലുഖ്മാൻ സഖാഫി പങ്കെടുത്തു.