മാധ്യമങ്ങൾ സമൂഹത്തിന് വെളിച്ചം പകരണം – സി.പി കുഞ്ഞുമുഹമ്മദ്

കോഴിക്കോട് : വർത്തമാനകാല സമൂഹത്തെ മുന്നോട്ട് നയിക്കാൻ മാധ്യമങ്ങൾ സജ്ജമാകണമെന്ന് ജെഡിറ്റി പ്രസിഡണ്ടും, ഇഖ്‌റ ഹോസ്പിറ്റൽ ഡയറക്ടരും ഫാറൂഖ് കോളേജ് മാനേജറും, വ്യാപാര – വ്യവസായ പ്രമുഖനുമായ സി.പി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പീപ്പിൾസ്‌റിവ്യൂ ദിനപത്രത്തിന്റെ 13-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോഗോ ചീഫ് എഡിറ്റർ പി.ടി.നിസാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു. സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ നവോത്ഥാനത്തിന്റെ കാഹളംമുഴക്കിയ പാരമ്പര്യമാണ് കേരളത്തിന്റെ മാധ്യമ ചരിത്രം. അച്ചടി മാധ്യമങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും, മാധ്യമങ്ങൾ വിശ്വാസ്യത ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ സമൂഹത്തിന് കരുത്ത് പകരാൻ മാധ്യമങ്ങൾക്കാവണം. നെഗറ്റീവ് വാർത്തകളെക്കാളധികം കാലം ഇന്ന് ആവശ്യപ്പെടുന്നത് പോസിറ്റീവ് വാർത്തകളാണ്. അനീതിയും, അക്രമവും, കെടുകാര്യസ്ഥതയും, അഴിമതിയും, തുടച്ചു നീക്കാൻ സാധിച്ചില്ലെങ്കിൽ നാടിന് മുന്നേറാനാവില്ല. വിദ്യാഭ്യാസപരമായ ഉന്നതിയും, ആരോഗ്യ രംഗത്തെ വളർച്ചയുമാണ് സമൂഹത്തിന്റെ നട്ടെല്ല്. മികച്ച വിദ്യാഭ്യാസവും, ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും നമ്മുടെ നാട്ടിലും ലഭ്യമാവണം. ഈ ദിശയിൽ എല്ലാവരും ക്രിയാത്മകമായി ഇടപെടണമെന്നദ്ദേഹം അഭ്യർത്ഥിച്ചു. ജെഡിറ്റി വൈസ് പ്രസിഡന്റ് സി.എ ആരിഫ്, കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഡയറക്ടർ എൻ.എം ഇംതിയാസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ 11 നാണ് 13-ാം വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.

പീപ്പിൾസ്‌റിവ്യൂ ദിനപത്രത്തിന്റെ 13-ാം വാർഷികാഘോഷ ലോഗോ സി.പി കുഞ്ഞുമുഹമ്മദ് ചീഫ് എഡിറ്റർ പി.ടി.നിസാറിന് നൽകി പ്രകാശനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *