ഷാർജ: മാധ്യമപ്രവർത്തകനായ ഷെരീഫ് സാഗർ എഴുതിയ ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’ എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ മിഡിൽ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസ് പവലിയനിലായിരുന്നു പ്രകാശന ചടങ്ങ്. ചരിത്രത്തിലെ ഉജ്വല അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. എഴുത്തുകാരൻ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, യുഎഇ കെഎംസിസി പ്രസിഡന്റ് പുേത്തൂർ റഹ്മാൻ, ജന.സെക്രട്ടറി അൻവർ നഹ, ഒലിവ് പബ്ലിേക്കഷൻസ് ഗൾഫ് കോഓർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയായ സലാം പാപ്പിനിശ്ശേരി, ഒലിവ് മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റും ഇൻകാസ് യുഎഇ ജന.സെക്രട്ടറിയുമായ പുന്നക്കൻ മുഹമ്മദലി, മുനവ്വർ വളാഞ്ചേരി, അബ്ദുൽ ജലീൽ (ഫെയ്ത് ഗ്രൂപ്), അഷ്റഫ് താമരശ്ശേരി, കെ.ടി.പി ഇബ്രാഹിം, മുൻദിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ്, ചാക്കോ ഇരിങ്ങാലക്കുട ചടങ്ങിൽ സന്നിഹിതരായിരുന്നു.