രാംവിലാസ് പാസ്വാന്റെ ചിതാഭസ്മ നിമഞ്ജന യാത്ര മാറ്റിവെച്ചു

കോഴിക്കോട് : ലോക് ജൻശക്തി പാർട്ടി സ്ഥാപക നേതാവും കേന്ദ്ര ഭക്ഷ്യവകുപ്പ് കേബിനറ്റ് മന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ ചിതാഭസ്മനിമഞ്ജന യാത്ര താൽക്കാലികമായി മാറ്റിയിരിക്കുന്നു. ഈ മാസം പതിനൊന്നാം തിയ്യതി തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങി പതിനാലിന് തിരുനെല്ലിയിൽ യാത്ര അവസാനിക്കുന്ന രീതിയിൽ ആയിരുന്നു സംഘാടകർ തിയ്യതി നിശ്ചയിച്ചിരുന്നത്. കോവിഡ് മഹാമാരി ദിനം പ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് 144 നിലനിൽക്കുന്നതിനാലും ആണ് പാർട്ടി ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ലോക് ജൻശക്തി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് എം.മെഹബൂബ് അറിയിച്ചു. യാത്രയുടെ പുതിയ തിയ്യതി ഉടനെ തന്നെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *