കോഴിക്കോട് : 15-ാം വാർഷികാഘോഷവേളയിൽ മൈജി പുതിയ ഷോറൂം കായംകുളത്ത് ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി കോഴിക്കോട് ഹെഡ് ഓഫീസിൽ സജ്ജീകരിച്ച വെർച്വൽ സ്റ്റുഡിയോയിൽ നിന്ന് ഉദ്ഘാടനം നിർവഹിച്ചു. അനിഷ് സി.ആർ. (ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ), രാജേഷ് കുമാർ മധുസൂദനൻ (ജനറൽ മാനേജർ, ഓപ്പറേഷൻസ്), ഷെറിൻ (ലീഡ് മാർക്കറ്റിങ് & ഇ-കോമേഴ്‌സ്), ഇജാസ് അഹമ്മദ് (സീനിയർ മാനേജർ – പ്രൊജക്ട് & മെയിന്റനൻസ്) പങ്കെടുത്തു. അടുത്ത മാർച്ച് 31നകം 100 ഷോറൂമുകൾ തുറക്കുമെന്നും പുതിയപ്രൊഡക്ടുകളും ബ്രാൻഡുകളും പുറത്തിറക്കുമെന്നും ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി പറഞ്ഞു.