മേഖലാ ശാസ്ത്ര കേന്ദ്രം തുറക്കും

കോഴിക്കോട് : കോവിഡ് 19 പശ്ചാത്തലത്തിൽ കോഴിക്കോട് മേഖലാശാസ്ത്രകേന്ദ്രം ആൻഡ് പ്ലാനറ്റേറിയം മാർച്ച് 15 മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. കേന്ദ്രഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലാകലക്ടറുടെ അനുമതിയോടുകൂടി നവംബർ 10-ാം തിയ്യതി മേഖലാ ശാസ്ത്രകേന്ദ്രം സന്ദർശകർക്കായി തുറന്നുകൊടുക്കും. രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് സന്ദർശന സമയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കുകയുള്ളു. സന്ദർശകരുടെ സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ മുൻകരുതലുകളും കേന്ദ്രത്തിൽ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ശാസ്ത്രഗാലറി, സയൻസ് പാർക്ക് എന്നിവയിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പ്ലാനറ്റേറിയം പ്രദർശനം, 3ഡി ഫിലിം പ്രദർശനം എന്നിവ നവംബർ 16 മുതലേ ആരംഭിക്കുകയുള്ളു. സമ്പർക്കരഹിത ആട്ടോമാറ്റിക് സാനിറ്റൈസർ സ്റ്റേഷൻ ശാസ്ത്രകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെ മാത്രമേ സന്ദർശകരെ എക്‌സിബിഷൻ ഹാളിൽ പ്രവേശിപ്പിക്കുകയുള്ളു. 10 വയസ്സിന് താഴെയുള്ള കുട്ടികൾ 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *