മഞ്ചേരി: ഹദീസ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി) കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് സമാപിച്ചു. സൂം മീറ്റ് വഴി മൂന്ന് സ്‌ക്രീനുകളിലായി രണ്ട് ദിവസമാണ് കോൺഫറൻസ് നടന്നത്. രിവായ, ദിറായ, ഹിമായ എന്നീ സ്‌ക്രീനുകളിൽ മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി ഇരുപതിലധികം പ്രതിനിധികൾ തങ്ങളുടെ പഠന പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.വൈ നിസാമുദ്ദീൻ ഫാളിലിയാണ് കോൺഫറൻസ് നിയന്ത്രിച്ചത്. തിരുനബി (സ)യുടെ ജീവിതചരിത്രവും ദർശനങ്ങളുമടങ്ങുന്ന 11 പുസ്തകങ്ങളുടെ പ്രകാശനം, സാംസ്‌കാരിക സംവാദം എന്നിവ സെമിനാറിന്റെ ഭാഗമായി നടന്നു. സമാപന സംഗമം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാഷിദ് ബുഖാരിയുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സുൽതാനുൽ ഉലമ കാന്തപുരം എ പി അബൂബകർ മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ സഖാഫി, ഡോ മുഹമ്മദ് യഹ് യ അല നീനോവി, ഫൈസൽ അലി, ശൈഖ് ഹംസ കരമാലി, ഡോ താരീഖ് അൽ ജൗഹരി, ഇമാം ഖാലിദ് ഹുസൈൻ യു കെ, എസ്.എസ.എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.