പാരമ്പര്യ വൈദ്യത്തെ വിലക്കി എന്നത് വ്യാജവാർത്ത : വൈദ്യമഹാസഭ

കോഴിക്കോട് : പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി, ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താണെന്ന് വൈദ്യമഹാസഭ. ചില പാരമ്പര്യവൈദ്യന്മാരെ രജിസ്‌ട്രേർഡ് മെഡിക്കൽ പ്രാക്റ്റീഷനണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൽ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകളാണ് റദ്ദാക്കിയത്. പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സ നടത്താൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. പാരമ്പര്യവൈദ്യത്തെ നിയന്ത്രിക്കുന്നതിനുള്ളയാതൊരുവിധ നിയമവും ഇന്നേവരെ പാർലമെന്റ് നിർമ്മിച്ചിട്ടില്ല. 1945 ലെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷൻ 33EC പ്രകാരം പാരമ്പര്യ വൈദ്യന്മാർക്ക് രോഗികൾക്ക് ആയുർവേദ-സിദ്ധ-യുനാനി ഔഷധങ്ങൾ നിർമ്മിച്ചു നൽകുന്നതിന് ലൈസൻസ് ആവശ്യമില്ല എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2018-ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയപ്പോഴും ഈ വകുപ്പ് മാറ്റിയിട്ടില്ല. കേരളത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ ഗവേണിംഗ് ബോഡിയിൽ പാരമ്പര്യവൈദ്യന്മാരെ ഉൾപ്പെടുത്തണമെന്നും നാട്ടുവൈദ്യ ഒറ്റമൂലി വിഭാഗത്തിൽെപ്പട്ട പ്രതിനിധിയെ സർക്കാർ നോമിനേഷൻ നടത്തണമെന്നും നിയമത്തിൽ പറയുന്നുണ്ട്ബിരുദധാരികളുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തണമെന്നല്ലാതെ പാരമ്പര്യവൈദ്യന്മാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം എന്ന് എവിടെയും പറയുന്നില്ല. ഇതിൽ 1953 കേരള ഗവൺമെന്റ് കൊണ്ടുവന്ന രജിസ്‌ട്രേഷൻ കൊടുക്കാം എന്ന ഭേദഗതി ആണ് ഭരണഘടന വിരുദ്ധമാണെന്ന് കോടതി പറഞ്ഞത്. കഴിഞ്ഞ കുറേക്കാലമായി പറഞ്ഞു നടന്നത് സുപ്രീം കോടതി പാരമ്പര്യവൈദ്യം നിരോധിച്ചു എന്നായിരുന്നു. ഇപ്പോഴിതാ ഹൈക്കൊടതി കോടതിവിധികളെ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പാരമ്പര്യ വൈദ്യന്മാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാന്നാർജി രാധാക്യഷ്ണൻ വൈദ്യർ, (ചെയർമാൻ വൈദ്യമഹാസഭ), ടി.ശ്രീനിവാസൻ (ജനറൽ കൺവീനർ), എംഎം സിദ്ദീഖ് വൈദ്യർ ( വൈസ് ചെയർമാൻ) കെ.ടി അബ്ദുള്ള ഗുരുക്കൾ (വൈസ് ചെയർമാൻ) സംബന്ധിച്ചു.

വൈദ്യമഹാസഭ ഭാരവാഹികൾ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനം
Share

Leave a Reply

Your email address will not be published. Required fields are marked *