കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക ഓൺലൈൻ ബഹുജന കൺവെൻഷൻ

കോഴിക്കോട് : പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന പരിസ്ഥിതിയെ തകർക്കുന്ന നിർദിഷ്ട കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. നവംബർ 8ന് മുതിർന്ന അഭിഭാഷകൻ അഡ്വ. കാളിശ്വരം രാജ് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് 66.079 കോടി രൂപയാണ് ചിലവ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ജനങ്ങളുടെ ചുമലിൽ വൻ കടബാദ്ധ്യത വരുത്തിവെക്കുന്ന പദ്ധതിയാണിത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ 4 മണിക്കൂർ മതി എന്നതാണ് ഈ പദ്ധതിയുടെ മേന്മയായി ഉയർത്തിപ്പിടിക്കുന്ന കാര്യം. മണിക്കൂറിൽ 200 കിലോമീറ്ററാണ് വണ്ടിയുടെ വേഗത. ഇന്ത്യൻ റെയിൽവേ ആധുനികവൽക്കരിക്കുന്നതിലൂടെ ഇത് സാധിക്കാവുന്നതേയുള്ളൂ. പാത ഇരട്ടിപ്പിക്കലും, വൈദ്യുതികരണവും പൂർത്തിയാക്കുകയും ഇലക്ട്രോണിക്‌സ് സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തുകയും വളവുകൾ നിവർത്തുകയും പാളങ്ങളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്താൽ തന്നെ നിലവിലുള്ള പാതയിൽ വേഗത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. ഇതിന് ചിലവ് ഇത്രയധികം വരുകയില്ല. വൻകിട ബിസിനസ്സുകാരുടെ താൽപ്പര്യാർത്ഥം വൻ മൂലധനം മുടക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ട് അവർക്ക് വൻ കൊള്ള ലാഭം ഉണ്ടാക്കാനുള്ള ലക്ഷ്യമാണ് ഇതിനു പിന്നിലുളളതെന്ന് സമരസമിതി അഭിപ്രായപ്പെട്ടു.
നവംബർ 8-ാം തിയതി 4.30 ന് ഓൺലൈൻ ബഹുജന കൺവെൻഷൻ നടക്കും. കൺവെൻഷൻ അഡ്വ.കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്യും. എം. ഷാജർഖാൻ അദ്ധ്യക്ഷത വഹിക്കും. എസ്.രാജീവൻ മുഖ്യപ്രമേയം അവതരിപ്പിക്കും. പ്രൊഫ കെ.അരവിന്ദാക്ഷൻ, സി.ആർ നീലകണ്ഠൻ അഡ്വ.മഞ്ചേരി സുന്ദർരാജ്, ടി.ടി ഇസ്മയിൽ, എം.പി ബാബുരാജ്, പ്രമോദ് തിരുവല്ല, അഡ്വ.സിറാജുദ്ദീൻ കരിച്ചാറ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *